വീട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
1452172
Tuesday, September 10, 2024 5:05 AM IST
നിലമ്പൂര്‍: ഖദീസുമ്മാന്റെ ആഗ്രഹത്തെ ചേര്‍ത്ത് പിടിച്ച് സഹായ് യുവജന സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തില്‍ വീട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി താമസയോഗ്യമാക്കി. നിലമ്പൂര്‍ നഗരസഭയിലെ രാമംകുത്ത് വാര്‍ഡില്‍ ആയിരം വീട് കോളനിയില്‍ താമസിക്കുന്ന ഖദീസുമ്മയുടെ വീടാണ് സഹായ് സംഘത്തിന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വാസയോഗ്യമാക്കി മാറ്റിയത്.ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ വര്‍ഷങ്ങളായി ഒറ്റക്കാണ് ഖദീസുമ്മ കഴിഞ്ഞിരുന്നത്.
ഇക്കാര്യം സഹായ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടയുടനെ സംഘത്തിലെ അംഗങ്ങള്‍ വീടിന്റെ അറ്റകുറ്റപണികള്‍ നടത്തി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് സക്കീം ഉലുവാന്‍, ഷാജഹാന് പായിമ്പാടം, മുത്തു പാടിക്കുന്ന്, ഷബീര്‍ മിനര്‍വപ്പടി, റഹ്മത്ത് പാടിക്കുന്ന്, ശ്രീധരന് വല്ലപ്പുഴ, നഹാസ്, ഉബൈദ്, ഫജീഷ് എരഞ്ഞിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.