പുലാമന്തോള്‍- കൊളത്തൂര്‍ റോഡ് ശോച്യാവസ്ഥയില്‍
1452163
Tuesday, September 10, 2024 4:56 AM IST
പുലാമന്തോള്‍: പുലാമന്തോള്‍ കൊളത്തൂര്‍ റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മഹാത്മജി വെല്‍ഫെയര്‍ ട്രസ്റ്റ് കുരുവമ്പലം വാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഓഫീസില്‍ ചേര്‍ന്ന യോഗം വി. ടി. മുസ്തഫ വിളയൂര്‍ ഉദ്ഘാടനം ചെയ്തു.ചെയര്മാന് പി.ടി. റസാക്ക് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇറക്കിങ്ങല്‍, അലവിക്കുട്ടി തോട്ടുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അനില്‍ മൂതിക്കല്‍ (ചെയര്മാന്), മുഹമ്മദ് ഇറക്കിങ്ങല്‍ (ജനറല്‍ സെക്രട്ടറി), ഹംസ ഗുരുക്കള്‍ (ട്രഷറര്‍), അലവിക്കുട്ടി തോട്ടുങ്ങല്‍,
ഹംസ അറഞ്ഞിക്കല്‍(വൈസ് ചെയര്മാന്), എ. ടി. അബ്ദുസലാം, ബഷീര്‍ അരങ്ങനാത്ത് (സെക്രട്ടറി), പി.ടി. റസാക്ക്, സി.ജെ. ലിന്റോ (മീഡിയപേഴ്സണ്), എ.വി. ദാസന്, കുട്ടിശങ്കരന് മൂതിക്കല്‍ (രക്ഷാധികാരി), വിശ്വന് കടവത്ത്, സി.പി. ബിനു വര്‍ഗീസ്, യു.പി. നാസര്‍ (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.