3.50 കോ​ടി​യു​ടെ മാ​തൃ​കാ പ​ദ്ധ​തി; 225 ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഇ​ല​ക്ട്രി​ക് വീ​ല്‍​ചെ​യ​റു​ക​ള്‍ ന​ല്‍​കി
Tuesday, September 10, 2024 5:05 AM IST
മ​ല​പ്പു​റം: അ​ര​യ്ക്ക് താ​ഴെ ത​ള​ര്‍​ന്ന​വ​രും വി​വി​ധ​ത​ര​ത്തി​ല്‍ പു​റം​ലോ​കം കാ​ണാ​ന്‍ ക​ഴി​യാ​ത്ത​വ​രു​മാ​യ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും പ​വ​ര്‍ ഇ​ല​ക്ട്രി​ക് വീ​ല്‍​ചെ​യ​റു​ക​ള്‍ ന​ല്‍​കി മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച "ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ മ​ല​പ്പു​റം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 3.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 225 പേ​ര്‍​ക്കാ​ണ് ഇ​ല​ക്ട്രി​ക് വീ​ല്‍​ചെ​യ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​യാ​ണ് മാ​തൃ​കാ പ്രോ​ജ​ക്ട് ന​ട​പ്പാ​ക്കി​യ​ത്.

വീ​ല്‍​ചെ​യ​ര്‍ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ളി​ല്‍ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം,

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ​ന്‍.​എ. ക​രീം, സെ​റീ​ന ഹ​സീ​ബ്, ന​സീ​ബ അ​സീ​സ്, ആ​ലി​പ്പ​റ്റ ജ​മീ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​രാ​ട്ട് അ​ബ്ദു​റ​ഹി​മാ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ലാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. മ​നാ​ഫ്, കെ.​ടി. അ​ജ്മ​ല്‍, പി.​പി. മോ​ഹ​ന്‍​ദാ​സ്, സെ​ക്ര​ട്ട​റി എ​സ്. ബി​ജു, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബാ മും​താ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 60 പേ​ര്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വീ​ല്‍​ചെ​യ​റു​ക​ള്‍ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​ര്‍​ക്കും ഇ​ല​ക്ട്രി​ക് വീ​ല്‍​ചെ​യ​റു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നാ​യി. ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​യാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ കെ​ല്‍​ട്രോ​ണ്‍ വ​ഴി​യും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഓ​പ്പ​ണ്‍ ടെ​ന്‍​ഡ​ര്‍ വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ സ്ഥാ​പ​ന​വു​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് വീ​ല്‍​ചെ​യ​ര്‍ സ​പ്ലൈ ചെ​യ്ത​ത്.