ഓണക്കിറ്റ് വിതരണം ചെയ്തു
1452964
Friday, September 13, 2024 4:22 AM IST
ആനമങ്ങാട്: നിർധനരായ രോഗികൾക്കും കുടുംബങ്ങൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി ആനമങ്ങാട് യൂണിറ്റ് ഓണക്കിറ്റുകൾ നൽകി. ആനമങ്ങാട് പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികൾക്കാണ് സമിതി പ്രസിഡന്റ് പി.എം. ശംസാദലി , കൃഷ്ണ എൻജിനിയറിംഗ് വർക്ക്സ് ഉടമ ഷിബു കൊടക്കാട് എന്നിവർ ചേർന്ന് കിറ്റുകൾ കൈമാറിയത്.
സമിതി ട്രഷറർ ആസിഫ് കരിമ്പനക്കൽ, ബഷീർ തൂളിയത്ത്, ഹക്കീം, സി. കെ. ഷിയാസ്, അബ്ദു ബിസ്മി എന്നിവരും ആശ്വാസ് പാലിയേറ്റീവ് കെയർ പ്രതിനിധികളായി വി. കെ. ഈസ ,അഫ്സാർ ബാബു, കെ. വേലുക്കുട്ടി , ഷമീറ ഖാലിദ്, രാധ പീതാംബരൻ, ഉഷ മണലായ, ടി. അഫ്സൽ എന്നിവർ പങ്കെടുത്തു.