മഞ്ചേരി: താമരശേരി രൂപതയിലെ ഇടവകയായ മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയെ സമ്പൂര്‍ണ മാതൃവേദിയായി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രഖ്യാപിച്ചു. പള്ളിയില്‍ നടന്ന ദിവ്യബലിക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.
ഇടവകയിലെ അമ്മമാര്‍ പുതിയ യൂണിഫോം ധരിച്ച് ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. ജോസഫ് കുഴിക്കാട്ടുമ്യാലില്‍, രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ജോസുകുട്ടി, നസ്രത്ത് സിസ്റ്റേഴ്സ്, രൂപതയിലെയും മേഖലയിലെയും മാതൃവേദി ഭാരവാഹികള്‍, ഇടവക ജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.