കുടുംബശ്രീയുടെ ന്യായവില ഓണച്ചന്ത തുടങ്ങി
1452965
Friday, September 13, 2024 4:22 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ ഓണച്ചന്തയ്ക്ക് തുടക്കമായി. കിഴക്കേതല ബസ് സ്റ്റാൻഡ് പരിസരത്ത് തുടങ്ങിയ ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. ചന്ത ശനിയാഴ്ച വരെ പ്രവർത്തിക്കും.
അവശ്യസാധനങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ ഓണച്ചന്ത പ്രവർത്തനം തുടങ്ങിയത്. കുടുംബശ്രീ നിർമിത ഉൽപ്പന്നങ്ങളാണ് സ്റ്റാളിൽ വിൽപ്പനക്കുള്ളത്. ഉദ്ഘാടന ചടങ്ങിൽ സിഡിഎസ് പ്രസിഡന്റ് ബിന്ദുജോസ് അധ്യക്ഷത വഹിച്ചു. അതി ദരിദ്രർക്കുള്ള ഉപജീവന ധനസഹായ വിതരണവും ചടങ്ങിൽ നടന്നു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. കെ. ഉമ്മർ, പഞ്ചായത്തംഗം ടി.പി. അറമുഖൻ, സിഡിഎസ് വൈസ് പ്രസിഡന്റ് എ. ആയിശ, പകിടീരി കുഞ്ഞാപ്പു ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.