തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മുന്നൊരുക്കം തുടങ്ങി
1452168
Tuesday, September 10, 2024 4:56 AM IST
നിലമ്പൂര്‍: തദ്ദേശ തെരഞ്ഞടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെപിസിസി ആവിഷ്കരിച്ച് നടപ്പാക്കുന്ന മിഷന് 2025ന്റെ വാര്‍ഡ്തല സമ്മേളനങ്ങള്‍ക്ക് നിലമ്പൂരില്‍ തുടക്കമായി. വാര്‍ഡ് തല കമ്മിറ്റി പുനക്രമീകരണം, ഗൃഹസന്ദര്‍ശനം, ജനസമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയ കര്‍മ പരിപാടികള്‍ നടപ്പാക്കും. 20 ന് മുനിസിപ്പല്‍തല സമ്മേളനം നടത്തും.
മുന്‍മന്ത്രി ആര്യാടന് മുഹമ്മദിന്റെ രണ്ടാംചരമ വാര്‍ഷികത്തോടനുബന്ധിച്ച് 25ന് നടത്തുന്ന "ആര്യാടന് ഓര്‍മയില്‍’ അനുസ്മരണ സമ്മേളനം പങ്കാളിത്തം കൊണ്ട് വലിയ വിജയമാക്കാനും തീരുമാനിച്ചു.
സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പി. ശിവശങ്കരന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ഷെറി ജോര്‍ജ്, കല്ലായി ബാബു, കൗണ്‍സിലര്‍ കെ. രാജലക്ഷ്മി, നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.