വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
1452548
Wednesday, September 11, 2024 10:48 PM IST
മഞ്ചേരി: ആനക്കയം കളത്തിങ്ങല്പടിയില് മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. അരീക്കോട് മൈത്ര സ്വദേശി അറക്കലകത്ത് ഷുക്കൂറിന്റെ മകന് എ.കെ. മുഹമ്മദ് സഫ് വാന്‍ (18) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3.30 നാണ് സംഭവം.
മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനെ ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ സ്ഥാപന അധികൃതര്‍ മോട്ടോറിന് താഴെ വീണു കിടക്കുന്ന നിലയിലാണ് സഫ് വാനെ കണ്ടത്. ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഖുറാന് മനഃപാഠമാക്കുന്നതിനായാണ് സഫ് വാന്‍ മൂന്ന് വര്‍ഷം മുമ്പ് സ്ഥാപനത്തിലെത്തിയത്. നേരത്തെ വേട്ടേക്കോട്ടിലെ മത പഠനകേന്ദ്രത്തിലും പഠനം നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച മൈത്ര ജുമാമസ്ജിദില്‍ കബറടക്കും. മാതാവ്: റഹീമ സുല്‍ഫത്ത്.