പിഎസ്സി പരിശീലന ക്ലാസും ഗൈഡ് വിതരണവും നടത്തി
1452175
Tuesday, September 10, 2024 5:05 AM IST
നിലമ്പൂര്‍: ഗോത്രമേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പിഎസ്സി പരിശീലനവും ഗൈഡ് വിതരണവും നിലമ്പൂര്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ നടത്തി. ട്രൈബല്‍ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ജില്ലാ പോലീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നിലമ്പൂര്‍ ഡിവൈഎസ്പി പി.കെ. സന്തോഷ് ഉദ്യോഗാര്‍ഥികള്‍ക്ക് ഗൈഡ് വിതരണം നിര്‍വഹിച്ചു. തുടര്‍ന്നും എല്ലാ സഹായവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ മനോജ് പറയട്ട അധ്യക്ഷത വഹിച്ചു. പിന്നാക്ക വിഭാഗത്തിനെ കൂടെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ പോലീസ് കാണിക്കുന്ന താത്പര്യം അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഐടിഡിപി പ്രോജക്ട് ഓഫീസര്‍ ഇസ്മായില്‍ പറഞ്ഞു. എം. മനോജ്, മഹിളാ സമഖ്യ സൊസൈറ്റി പ്രതിനിധി അജിത വിനോദ്, കീ സ്റ്റോണ്‍ പ്രതിനിധി ഫസീല എന്നിവര്‍ പ്രസംഗിച്ചു.