ലഹരി വസ്തുക്കൾ കണ്ടെത്താൻ ഡോഗ് സ്ക്വാഡുമായി എക്സൈസ് പരിശോധന
1452975
Friday, September 13, 2024 4:26 AM IST
പെരിന്തൽമണ്ണ: ലഹരി വസ്തുക്കൾ വിൽക്കുന്നത് കണ്ടെത്താൻ പെരിന്തൽമണ്ണ നഗരത്തിൽ എക്സൈസ് വകുപ്പ് ഡോഗ് സ്ക്വാഡുമായി വ്യാപക പരിശോധന നടത്തി. എക്സൈസ് സർക്കിൾ ഓഫീസിനൊപ്പം, മലപ്പുറം ഐജി യൂണിറ്റ്, കെ-9 എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
ലഹരി വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച "ലെയ്ക' എന്ന നായയാണ് സംഘത്തിലുണ്ടായിരുന്നത്. പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡ്, മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ്, മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തി.
വരും ദിവസങ്ങളിലും പരിശോധന തുടരും. എക്സൈസ് ഇൻസ്പെക്ടർ, യൂനുസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കുഞ്ഞാലൻകുട്ടി, മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പ്രസാദ്, റഫീക്ക്, സിവിൽ എക്സൈസ് ഓഫീസർമാരായ നിബുൺ, അലി, രാജേഷ്, ഡോഗ് ട്രെയിനർ പ്രശാന്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.