"ലിങ്ക്വ ഫാന്റ 24' ന് വർണാഭമായ തുടക്കം
1452963
Friday, September 13, 2024 4:22 AM IST
പുത്തനങ്ങാടി: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൺ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ഫെസ്റ്റ് "ലിങ്ക്വ ഫാന്റ 24' പുത്തനങ്ങാടി സെന്റ് ജോസ്ഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടങ്ങി.
കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാനും സിബിഎസ്ഇ നിഷ്കർഷിക്കുന്ന നൂതന ഇംഗ്ലീഷ് ഭാഷാപാഠ്യ രീതികൾ കുട്ടികളിൾക്ക് പരിചയപ്പെടുത്താനുമാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മൂന്നാം ക്ലാസ് മുതൽ12 വരെ യുള്ള കുട്ടികളെ നാല് വിഭാഗങ്ങളാക്കിയാണ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
തൃശൂർ സെന്റ് തോമസ് കോളജ് പ്രഫസർ ഡോ. ശ്യാം സുധാകർ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഭാഷാ സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഫാ. നന്നം പ്രേംകുമാർ ആമുഖപ്രഭാഷണം നടത്തി. സഹോദയ മുഖ്യരക്ഷാധികാരി കെ. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായ ജനറൽ സെക്രട്ടറി എം. ജൗഹർ, സിബിഎസ്ഇ സിറ്റി കോ ഓർഡിനേറ്റർ പി. ഹരിദാസ്, ട്രയിനിംഗ് കോ ഓർഡിനേറ്റർ ജോബിൻ സെബാസ്റ്റ്യൻ, സോണി ജോസ്, ഫാ. അജോ ആന്റണി , ജോസ്ലിൻ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.