വെങ്ങാട് സ്കൂളില്‍ ചെണ്ടുമല്ലി വിളവെടുപ്പ്
1452717
Thursday, September 12, 2024 4:57 AM IST
വെങ്ങാട്: ഓണത്തെ വരവേറ്റ് ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് നടത്തി. വെങ്ങാട് ടിആര്കഐ യുപി സ്കൂളിലാണ് വിളവെടുപ്പ് നടത്തിയത്. സ്കൂള്‍ പരിസ്ഥിതി ക്ലബിന്റെയും പിടിഎയുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് ചെണ്ടുമല്ലികൃഷി ഒരുക്കിയത്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പങ്കാളികളായി.
വിളവെടുപ്പ് ആഘോഷത്തില്‍ പിടിഎ പ്രസിഡന്റ് ഷറഫുദ്ദീന് പൂളക്കല്‍, പിടിഎ വൈസ് പ്രസിഡന്റ് റിയാസ് ചോര്‍ണിയില്‍, മാനേജര്‍ ടി.കെ. സുശീല, പ്രധാനാധ്യാപകന് പി.കെ. സുഭാഷ്, സീനിയര്‍ അധ്യാപകന് ബിനോ ജോണ്‍,
അധ്യാപകരായ കെ.വി. അനിത, ഷംന, പ്രസീത് പ്രസീത, അഖില്‍, പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍, എംപിടിഎ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വിളവെടുത്ത പൂക്കള്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ വില്‍പ്പന നടത്തി.