മഞ്ചേരി: മഞ്ചേരി പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസ്ക്ലബ് ഹാളില്‍ നടന്ന പരിപാടി മുഖ്യരക്ഷാധികാരി ബഷീര്‍ കല്ലായി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി. ജമാല്‍ അധ്യക്ഷനായിരുന്നു. ഓണക്കിറ്റ് വിതരണം മഞ്ചേരി ഹിജ്റ ട്രാവല്‍സ് ഉടമ വി. അബ്ദുറഹ്മാന് ഹാജി നിര്‍വഹിച്ചു.
സൂപ്പര്‍ നോവ മാനേജിംഗ് ഡയറക്ടര്‍ എ. മുഹമ്മദലി എന്ന ഇപ്പു, ഹസന് ദാരിമി കുട്ടശേരി, നാണി കൊടപ്പയില്, ഷാനവാസ് കളത്തുംപടി, എം. ശശികുമാര്‍, ടി. പ്രവീണ്‍, സാലി മേലാക്കം, ഷാജി കെ. പവിത്രം, എന്‍.സി. ശരീഫ് എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.എം.എ. ഷുക്കൂര്‍ സ്വാഗതവും അജ്മല്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.