കൊടികുത്തിമല വ്യൂ ടവർ റോഡ് ഉദ്ഘാടനം ചെയ്തു
1452967
Friday, September 13, 2024 4:22 AM IST
പെരിന്തൽമണ്ണ: കൊടികുത്തിമല എക്കോ ടൂറിസം പദ്ധതി പ്രദേശത്ത് നജീബ് കാന്തപുരം എംഎൽഎയുടെ 2022-2023 ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വ്യൂ ടവർ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സോഫിയയുടെ അധ്യക്ഷതയിൽ നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ കൊടികുത്തിമല ഇക്കോടൂറിസം പദ്ധതിവരുമാനത്തിൽ ഒരു കോടി പിന്നിട്ടതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന "പ്രകൃതി സംരക്ഷണ സന്ദേശ" പരിപാടികളുടെ ഫ്ലാഗ് ഓഫ് എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. മുസ്തഫ, നിലന്പൂർ സൗത്ത് ഡിവിഷൻ ഡിഎഫ്ഒ ജി. ധനിക്ക് ലാൽ, ബ്ലോക്ക് മെന്പർ പ്രബീണ ഹബിബ്, കാളികാവ് റേഞ്ച് ഓഫീസർ പി. രാജീവ്, ഹുസൈൻ കളപ്പാടൻ, വിഎസ്എസ് മെന്പർമാരായ ഇ.കെ. ഹാരിസ് ,
പി.കെ. നൗഷാദ് , ഒ. കെ. അലി, കെ.ടി. ബഷീർ, റശീദ തൊങ്ങൻ, കെ.കെ. സെയ്തലവി, സെയ്താലുങ്ങൽ, മുൻ താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. നാസർ, മെന്പർ വി.പി. റഷീദ് എന്നിവർ സംബന്ധിച്ചു.