പഞ്ചായത്താേഫീസിനു മുന്നില്‍ വേലി കെട്ടി കോണ്‍ഗ്രസ് പ്രതിഷേധം
1452164
Tuesday, September 10, 2024 4:56 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിലെ പതിനെട്ട് ജീവനക്കാരില്‍ പതിനാറ് പേരെയും സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്തോഫീസിനു മുന്നില്‍ വേലി കെട്ടി പ്രതിഷേധ സമരം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി. പി. അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ടി. ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.കെ.എസ്. അനീഷ്, ഏബ്രഹാം ചക്കുങ്ങല്‍, കൃഷ്ണകുമാര്‍, അബ്ദുള്കാദര്, പി.ടി. മാത്യു,
കെ.ടി. സുരേഷ്, തങ്കമ്മ സേവ്യര്‍, സുഹയല് ബാബു, മോഹനന് കിഴക്കില്ലം, വിപിന്‍ പുഴക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.