നിലമ്പൂര്‍: ഐഎംഎ സംസ്ഥാന ഘടകം, വനം വന്യജീവി വകുപ്പ്, ആരോഗ്യവകുപ്പ്, ട്രൈബല്‍ വെല്‍ഫയര്‍ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അകമ്പാടം പാലക്കയം നഗറില്‍ മെഗാ വൈദ്യപരിശോധനാ ക്യാമ്പ് നടത്തി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു.
വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് ഡോ. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷാജി ഗഫൂര്‍, ഡോ. ഹേമ ഫ്രാന്‍സിസ്, ഡോ. അഖില, ഡോ. കെ.എ. സീതി, ഡിഎഫ്ഒ കാര്‍ത്തിക്, അനിഷ സിദ്ദിഖ്, ഡോ. കെ.ബി. ജലീല്‍, ഡോ. ആഷിഷ് എം. നായര്‍, ഡോ. കൃഷ്ണദാസ് എളേടത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇരുനൂറോളം പേര് ക്യാമ്പില്‍ പങ്കെടുത്തു.