"അവശ്യമരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി ഒഴിവാക്കണം'
1452972
Friday, September 13, 2024 4:26 AM IST
അങ്ങാടിപ്പുറം: കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ (സിഐടിയു) 18-ാമത് മലപ്പുറം ജില്ലാ സമ്മേളനം സിഐടിയു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. പി. സക്കറിയ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന് ആരോഗ്യ സുരക്ഷ ലഭ്യമാകുന്നതിന് അവശ്യമരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി എടുത്തു കളയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെഎംഎസ്ആർഎ ജില്ലാ പ്രസിഡന്റ് എം. ബിജോയ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി. സുരേഷ് ബാബു അനുശോചന പ്രമേയവും പി. അനീഷ് കുമാർ രക്തസാക്ഷി പ്രമേയവും ജില്ലാ സെക്രട്ടറി സി. സുജിത്ത് പ്രവർത്തന റിപ്പോർട്ടും കെ. ജി. മണികണ്ഠൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്റാസ് കമ്പനിയിലെ തൊഴിലാളികൾ സമാഹരിച്ച 50000 രൂപ വി. പി. സക്കരിയ ഏറ്റുവാങ്ങി. സി. സുജിത്ത് സ്വാഗതവും പി. പ്രേംജിത്ത് ദാസ് നന്ദിയും പറഞ്ഞു.