മൂന്നക്ക ലോട്ടറി ചൂതാട്ടം: യുവാവ് അറസ്റ്റില്‍
1452716
Thursday, September 12, 2024 4:57 AM IST
മഞ്ചേരി: മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. അരീക്കോട് മൂഴിപ്പാടം കരുമാരക്കാടന് ശ്യാംകൃഷ്ണ (27) യെയാണ് മഞ്ചേരി എസ്ഐ കെ. ബഷീര്‍ അറസ്റ്റ് ചെയ്തത്. മഞ്ചേരി ചെരണിയില്‍ നടത്തിയ പരിശോധനയില്‍ കാല്‍ലക്ഷത്തോളം രൂപയും ഐ ഫോണും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. കേരള ലോട്ടറി ആന്‍ഡ് ഗെയ്മിംഗ് ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.
മഞ്ചേരിയില്‍ ചൂതാട്ട,ലഹരി,ഗുണ്ടാ മാഫിയകളുടെ വിളയാട്ടം സമീപകാലത്ത് വ്യാപകമായതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശ പ്രകാരം എസ്ഐ കെ.ആര്. ജസ്റ്റിന് ജസ്റ്റിന് ഇക്കഴിഞ്ഞ ദിവസം പുല്ലൂരില്‍ നിന്നു രണ്ടര ലക്ഷത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടിയിരുന്നു.