പോലീസുദ്യോഗസ്ഥനെ അനുമോദിച്ചു
1452718
Thursday, September 12, 2024 4:57 AM IST
നിലമ്പൂര്‍: കരുളായി നെടുങ്കയം പാലത്തിന്റെ ഇരുമ്പഴികളിലൂടെ അബദ്ധത്തില്‍ താഴേക്ക് വീണ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തിയ പോലീസുദ്യോസ്ഥനെ അനുമോദിച്ചു. നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജിരാജിനെയാണ് സഹായി സംഘത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്.
തിരൂരില്‍നിന്ന് നെടുങ്കയത്തേക്ക് വിനോദയാത്രക്കെത്തിയ ദമ്പതിമാരുടെ കുട്ടിയാണ് പാലത്തില്‍ നിന്ന് കാല്‍വഴുതി അമ്പതടി താഴ്ചയുള്ള കയത്തിലേക്ക് പതിച്ചത്. സമയോചിതമായി കയത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു സ്ഥലത്തുണ്ടായിരുന്ന സിപിഒ സജിരാജ്.
സഹായി പ്രസിഡന്റ് സക്കീം ഉലുവാന്‍, ജനറല്‍ സെക്രട്ടറി ഷാജഹാന് പായിംപാടം, തടത്തില്‍ നൗഷാദ്, സജീഷ് എരഞ്ഞിക്കല്‍, ഷബീര്‍ മിനര്‍വപ്പടി, റഫീഖ് പുന്നക്കാടന്, അന്‍സീര്‍ അഭ്യമണ്ണില്, അംജിത്ത് , റഹ്മ ത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.