ഹോ​ക്കി​യി​ല്‍ ചെ​മ്മ​ങ്ക​ട​വ് സ്കൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍
Monday, August 26, 2024 5:49 AM IST
മ​ല​പ്പു​റം: റ​വ​ന്യു ജി​ല്ലാ സ്പോ​ർ​ട്സ് ആ​ന്‍​ഡ് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്‍ പൂ​ക്കോ​ട്ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ത്തി​യ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ഹോ​ക്കി ആ​ണ്‍​കു​ട്ടി​ക​ളു​ടെ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ലും ചെ​മ്മ​ങ്ക​ട​വ് പി​എം​എ​സ്എ​എം​എ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ തു​ട​ര്‍​ച്ച​യാ​യി നാ​ലാം ത​വ​ണ ചാ​മ്പ്യ​ന്‍​മാ​രാ​യി. ഫൈ​ന​ലി​ല്‍ പ​റ​പ്പൂ​ര്‍ ഐ​യു ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ടീ​മി​നെ എ​തി​രി​ല്ലാ​ത്ത എ​ട്ട് ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചെ​മ്മ​ങ്ക​ട​വി​ന്‍റെ വി​ജ​യം.

സം​സ്ഥാ​ന ടീ​മി​ന്‍റെ ഗോ​ള്‍​വ​ല കാ​ത്ത് ദേ​ശീ​യ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അ​ഭ​യ് കൃ​ഷ്ണ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. സം​സ്ഥാ​ന ടീം ​അം​ഗ​ങ്ങ​ളാ​യ രാ​ജ്കു​മാ​ര്‍, ശാ​മി​ല്‍ എ​ന്നി​വ​രും ടീ​മി​ലു​ണ്ടാ​യി​രു​ന്നു. ഇ​ന്‍​ഡോ​ര്‍ ഹോ​ക്കി മു​ന്‍ പ​രി​ശീ​ല​ക​നും സം​സ്ഥാ​ന സീ​നി​യ​ര്‍ സ്കൂ​ള്‍ ടീം ​കോ​ച്ചു​മാ​യ ഡോ. ​യു. മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ന്‍ റ​സ്‌​വി​യാ​ണ് ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍.


അ​ടു​ത്ത മാ​സം 28ന് ​കൊ​ല്ലം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​നാ​യി ടീം ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി രാ​മേ​ശ്വ​ര​ത്തേ​ക്ക് പു​റ​പ്പെ​ടും. വി​ജ​യി​ക​ള്‍​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ബി​ന്‍ ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ക​ണ്‍​വീ​ന​ര്‍ ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ങ്ങ​ര ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി റാ​ഷി​ദ്, മ​ല​പ്പു​റം ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ഹി​ദ് ബാ​വ, കാ​യി​ക അ​ധ്യാ​പ​ക​രാ​യ കെ.​പി. ഷാ​ഹി​ദ്, ഷീ​ബ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.