വ്യ​വ​സാ​യ​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം ഗൃ​ഹ​പാ​ഠ​മി​ല്ലാ​യ്മ: എം​എ​ല്‍​എ
Sunday, August 25, 2024 5:37 AM IST
മ​ഞ്ചേ​രി: പു​തി​യ വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ ഗൃ​ഹ​പാ​ഠം ന​ട​ത്താ​തി​രി​ക്കു​ന്ന​താ​ണ് സം​രം​ഭ​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്ന് പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ. മ​ഞ്ചേ​രി​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്എ​സ്ഐ​എ) മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ പോ​കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ പു​തി​യ സം​രം​ഭ​ക​ര്‍​ക്ക് വേ​ണ​മെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്ക് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ന​ല്‍​കി മി​ക​ച്ച സം​രം​ഭ​ക​രാ​ക്കി വ​ള​ര്‍​ത്തി എ​ടു​ക്കു​ന്ന​തി​ല്‍ കെ​എ​സ്എ​സ്ഐ​എ വ​ഹി​ച്ച പ​ങ്ക് ചെ​റു​ത​ല്ല എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


പ്ര​സി​ഡ​ന്‍റ് പി. ​ജു​നൈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന വ്യ​വ​സാ​യി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കാ​ര്‍​ഷി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​നി​ധി പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ സോ​ണ​ല്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്റ്റെ​ഫി​ന്‍ സ്രാ​മ്പി​ക്ക​ല്‍, ഫു​ഡ് സേ​ഫ്റ്റി നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ സു​ജി​ത്ത് പ​രേ​ര എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ്കെ.​വി. അ​ന്‍​വ​ര്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.