നേ​ന്ത്ര​പ്പ​ഴ​ത്തി​ന് വി​ല ഉ​യ​രു​ന്നു
Sunday, August 25, 2024 5:29 AM IST
നി​ല​മ്പൂ​ര്‍: നേ​ന്ത്ര​പ്പ​ഴ​ത്തി​ന് റി​ക്കാ​ര്‍​ഡ് വി​ല. ഓ​ണ​ത്തി​ന് മു​മ്പേ നേ​ന്ത്ര​പ്പ​ഴ​ത്തി​ന്‍റെ വി​ല കു​തി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ക​ട​ക​ളി​ല്‍ നി​ന്ന് നേ​ന്ത്ര​പ്പ​ഴം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ ഒ​രു കി​ലോ​ക്ക് 70 രൂ​പ ന​ല്‍​ക​ണം. മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ ഇ​ത് 30 ന് ​താ​ഴെ​യാ​യി​രു​ന്നു.

മൂ​ന്ന് മാ​സ​ത്തി​നി​ട​യി​ലാ​ണ് വി​ല കു​തി​ച്ചു​യ​ര്‍​ന്ന​ത്. ക​ടു​ത്ത വേ​ന​ലി​ല്‍ വാ​ഴ​ത്തോ​ട്ട​ങ്ങ​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​ക​യും ഓ​ണം മു​ന്നി​ല്‍ ക​ണ്ട് കൃ​ഷി ചെ​യ്ത വാ​ഴ​ക​ള്‍ പാ​തി വ​ള​ര്‍​ച്ച​യി​ല്‍ ന​ശി​ച്ച​തു​മാ​ണ് വ​ന്‍​തോ​തി​ല്‍ വി​ല ഉ​യ​രാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. വ​യ​നാ​ട്, മൈ​സൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് നി​ല​വി​ല്‍ കു​റ​ഞ്ഞ തോ​തി​ല്‍ വാ​ഴ​ക്കു​ല​ക​ള്‍ എ​ത്തു​ന്ന​ത്.


ഓ​ണം പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി നി​ല്‍​ക്കേ നേ​ന്ത്ര​ക്കാ​യ വി​ല ഉ​യ​രു​ന്ന​ത് ശ​ര്‍​ക്ക​ര ഉ​പ്പേ​രി​ക്കും ചി​പ്സി​നും വി​ല ഉ​യ​ര്‍​ത്തും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​ന്ത്ര​പ്പ​ഴ​ത്തി​ന്‍റെ വി​ല ഓ​ണ സീ​സ​ണി​ല്‍ ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത.

ജി​ല്ല​യി​ലെ പ്ര​ധാ​ന നേ​ന്ത്ര​വാ​ഴ ക​ര്‍​ഷ​ക​രു​ടെ വാ​ഴ​ത്തോ​ട്ട​ങ്ങ​ള്‍ വേ​ന​ല്‍ ചൂ​ടി​ല്‍ ന​ശി​ച്ച​തി​നാ​ല്‍ വി​ല വ​ര്‍​ധ​ന​വി​ന്‍റെ ഗു​ണം ഇ​വി​ട​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കി​ല്ല. വി​ല ഉ​യ​രു​മ്പോ​ള്‍ നേ​ന്ത്ര​പ്പ​ഴ​ത്തി​ന്‍റെ അ​തേ വി​ല​യാ​ണ് ഞാ​ലി​പൂ​വ​നും പൂ​വ​നും മൈ​സൂ​ര്‍ പൂ​വ​നും. ഇ​തി​ന്‍റെ വി​ല 50 ആ​യി ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞു. വാ​ഴ​പ്പ​ഴ​ങ്ങ​ള്‍​ക്ക് ന​ല്ല മ​ധു​ര​മാ​ണെ​ങ്കി​ലും വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ഈ ​വി​ല​യി​ല്‍ വ​ലി​യ മ​ധു​ര​മു​ണ്ടാ​കി​ല്ല.