ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമ എ.പി. അനില്‍കുമാര്‍ എംഎല്‍എ അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഹൈറുന്നിസ, ബ്ലോക്ക് മെന്പര്‍മാരായ എന്‍. വാസുദേവന്‍, നാലകത്ത് ഷൗക്കത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.ആര്. മനോജ്, അനിത പള്ളത്ത്, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ഹുസൈന് മടാല, ടി. ഷൈഷാദ്, എം. അജിത്കുമാര്‍, നൗഷാദ് അലി താമരശേരി, എ.പി. വാസുദേവന്‍, സെക്രട്ടറി വി. ജഗദീഷ്, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.