വ​നി​താ​ഘ​ട​ക പ​ദ്ധ​തി​യി​ലെ കാ​ണാ​താ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന്
Sunday, August 25, 2024 5:29 AM IST
നി​ല​മ്പൂ​ര്‍: 2012-13 വ​ര്‍​ഷ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ വ​നി​താ​ഘ​ട​ക പ​ദ്ധ​തി​ക്കാ​യി വാ​ങ്ങി​യ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ കാ​ണാ​താ​യ​ത് തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ക​ത്തു​ന​ല്‍​കി.

ച​പ്പാ​ത്തി, പ​ത്തി​രി എ​ന്നീ പ​ല​ഹാ​ര​ങ്ങ​ള്‍ പ​ര​ത്തു​ന്ന മെ​ഷീ​ന്‍, വാ​ഷിം​ഗ് മെ​ഷീ​ന്‍, ത​യ്യ​ല്‍ മെ​ഷീ​നു​ക​ള്‍, മാ​ര്‍​ക്ക​റ്റ് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, സ്കൂ​ളി​ലെ ബ​യോ​ഗ്യാ​സ് യൂ​ണി​റ്റ് എ​ന്നി​വ​യാ​ണ് കാ​ണാ​നി​ല്ലാ​ത്ത​താ​യി പ​റ​യു​ന്ന​ത്.


ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഈ ​സാ​ധ​ന​ങ്ങ​ള്‍ പ​യ്യ​മ്പ​ള്ളി​യി​ലെ മ​ഹി​ളാ സ​മാ​ജം കെ​ട്ടി​ട​ത്തി​ല്‍ പൂ​ട്ടി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യും അ​വ തി​രി​ച്ചു പി​ടി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​പാ​ധ്യ​ക്ഷ​യു​ടെ ക​ത്തി​ലെ ചു​രു​ക്കം.