കൈ​വി​ട്ട ജീ​വി​തം തു​ന്നി​ച്ചേ​ര്‍​ത്ത ക​ഥ പ​റ​യാ​ന്‍ അ​വ​ര്‍ കിം​സ് അ​ല്‍​ശി​ഫ​യി​ല്‍ ഒ​ത്തു​കൂ​ടി
Sunday, August 25, 2024 5:29 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ആ​റ് വ​ര്‍​ഷ​ങ്ങ​ള്‍, അ​യ്യാ​യി​ര​ത്തി​ല​ധി​കം സ​ര്‍​ജ​റി​ക​ള്‍, അ​തി​ലു​പ​രി ജീ​വി​ത​ത്തി​ന്‍റെ സ​ന്തോ​ഷ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ നി​ര​വ​ധി മ​നു​ഷ്യ​ര്‍. അ​തി​ല്‍ ര​ണ്ടു വ​യ​സു​കാ​രി മു​ത​ല്‍ 75 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍. എ​ല്ലാ​വ​ര്‍​ക്കും പ​റ​യാ​നു​ള്ള​ത് ഏ​തോ ദു​ര്‍​നി​മി​ഷ​ത്തി​ല്‍ ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ട ശ​രീ​ര​ത്തി​ലെ അ​വ​യ​വ​ങ്ങ​ള്‍ വി​ദ​ഗ്ധ​മാ​യി തു​ന്നി​ച്ചേ​ര്‍​ത്ത് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​യ വി​ശേ​ഷ​ങ്ങ​ളാ​യി​രു​ന്നു.

ദേ​ശീ​യ ഹാ​ന്‍​ഡ് സ​ര്‍​ജ​റി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ കിം​സ് അ​ല്‍​ശി​ഫ ഹാ​ന്‍​ഡ് ആ​ന്‍​ഡ് റി​സ്റ്റ് സെ​ന്‍റ​റി (എ​ച്ച്ഡ​ബ്ല്യു​യു​സി)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​പ​ക​ട​ങ്ങ​ളി​ലോ മ​റ്റോ അ​റ്റു​പോ​വു​ക​യോ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​വു​ക​യോ ചെ​യ്ത കൈ​ഭാ​ഗ​ങ്ങ​ള്‍ ഹാ​ന്‍​ഡ് ആ​ന്‍​ഡ് മൈ​ക്രോ​വാ​സ്കു​ലാ​ര്‍ സ​ര്‍​ജ​റി​യി​ലൂ​ടെ വ​ച്ചു​പി​ടി​പ്പി​ച്ച് സ്വ​ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​ന്ന​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സം​ഗ​മം വേ​റി​ട്ട​താ​യി​രു​ന്നു.

"കൈ​വി​ട്ട ജീ​വി​തം തു​ന്നി​ച്ചേ​ര്‍​ത്ത ക​ഥ പ​റ​യാ​ന്‍’ അ​വ​ര്‍ ഒ​ന്നി​ക്കു​ന്നു എ​ന്ന പേ​രി​ലാ​യി​രു​ന്നു സം​ഗ​മം ന​ട​ത്തി​യ​ത്. കിം​സ് അ​ല്‍​ശി​ഫ അ​ക്കാ​ഡ​മി​ക് ഹാ​ളി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി. ഉ​ണ്ണീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സം​ഗ​മം മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​റും പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​റു​മാ​യ ഫി​ലി​പ്പ് മ​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഹാ​ന്‍​ഡ് മൈ​ക്രോ​വാ​സ്കു​ലാ​ര്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ജീ​ഷ് ശ​ങ്ക​ര​ന്‍, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കെ.​സി. പ്രി​യ​ന്‍, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ്യ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​സാ​ജ​ന്‍, ക്ലി​നി​ക്ക​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ആ​ന്‍​ഡ് എ​മ​ര്‍​ജ​ന്‍​സി ഫി​സി​ഷ്യ​ന്‍ ഡോ. ​ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഹാ​ന്‍​ഡ് ആ​ന്‍​ഡ് മൈ​ക്രോ​വാ​സ്കു​ലാ​ര്‍ സ​ര്‍​ജ​ന്‍ ഡോ. ​കെ.​ആ​ര്‍. തു​ഷാ​ര ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി. ച​ട​ങ്ങി​ല്‍ ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യൂ​ഫോ​ഴ്സ്, ട്രോ​മാ കെ​യ​ര്‍, ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, ആം​ബു​ല​ന്‍​സ് ഡ്രൈ​വേ​ഴ്സ് ആ​ന്‍​ഡ് ഓ​ണേ​ഴ്സ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ഈ ​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ പു​തു​താ​യി കു​ട്ടി​ക​ളി​ലെ ജ​ന്മ​നാ​ലോ പ​രി​ക്കു​മൂ​ല​മോ ഉ​ണ്ടാ​കു​ന്ന വൈ​ക​ല്യ​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സ വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ ല​ഭ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04933 299299.