വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍
Saturday, August 24, 2024 10:51 PM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: കു​ന്ന​പ്പ​ള്ളി അ​ടി​വാ​ര​ത്ത് വീ​ട്ട​മ്മ​യെ വീ​ടി​ന് പി​ന്നി​ല്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മേ​ന​ക​ത്ത് ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ വ​ത്സ​ല (59)യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ദേ​ഹം പൂ​ര്‍​ണ​മാ​യും പൊ​ള്ളി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ്ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി.


ഫോ​റ​ന്‍​സി​ക് സം​ഘ​വും എ​ത്തി​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് ഭ​ര്‍​ത്താ​വ് മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ തി​രു​വി​ല്വാ​മ​ല ഐ​വ​ര്‍​മ​ഠം ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു.