പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്കി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 60 പു​തി​യ ബ​സ് റൂ​ട്ടു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Saturday, August 24, 2024 5:12 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: താ​ലൂ​ക്കി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പു​തി​യ 60 റൂ​ട്ടു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും. മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജ​ന​സ​ദ​സി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ത്.

പൊ​തു​ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​വ​ഴി സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​കു​മെ​ന്ന് ജ​ന​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ പ​റ​ഞ്ഞു. അ​തു​വ​ഴി ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​പ്പെ​ടും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​വ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന​കം ത​ന്നെ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ആ​ര്‍​ടി​ഒ പി.​എ ന​സീ​ര്‍ അ​റി​യി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ എം.​ര​മേ​ശ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.


പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ള്‍ ക​രീം, ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സു​കു​മാ​ര​ന്‍, പു​ലാ​മ​ന്തോ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സൗ​മ്യ, വെ​ട്ട​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മു​സ്ത​ഫ, മൂ​ര്‍​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ശ്മി ശ​ശി​കു​മാ​ര്‍, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് എ​ന്നി​വ​ര്‍ ജ​ന​സ​ദ​സി​ല്‍ സം​സാ​രി​ച്ചു.