സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണം: പ്ര​തി ആ​റ​സ്റ്റി​ല്‍
Saturday, August 24, 2024 5:07 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ക​ല്ലേ​മ്പാ​ട​ത്ത് വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട സ്‌​കൂ​ട്ട​റു​മാ​യി ക​ട​ന്ന പ്ര​തി നി​ല​മ്പൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. രാ​മ​ന്‍​കു​ത്ത് സ്വ​ദേ​ശി​യാ​യ ത​ളി​വാ​രി സി​ദ്ദീ​ഖി​നെ (35) യാ​ണ് എ​സ്ഐ ടി.​പി. മു​സ്ത​ഫ അ​റ​സ്റ്റ് ചെ​യ്ത​ത്. ജൂ​ലൈ 11 ന് ​രാ​ത്രി 12.30 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ക​ല്ലേ​മ്പാ​ടം സ്വ​ദേ​ശി വാ​ള​ക്കു​ളം സു​നീ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റാ​ണ് പ്ര​തി മോ​ഷ്ടി​ച്ച് കൊ​ണ്ടു​പോ​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നോ​ജ് പ​റ​യ​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് മോ​ഷ്ടാ​വി​ന്‍റേ​ത് എ​ന്നു സം​ശ​യി​ക്കു​ന്ന സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​ത്ര-​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.


തു​ട​ര്‍​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് സ്‌​കൂ​ട്ട​ര്‍ 4000 രൂ​പ​ക്ക് വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​യി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. സി​പി​ഒ​മാ​രാ​യ പ്രി​ന്‍​സ്, വി​വേ​ക്, ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ആ​ഷി​ഫ് അ​ലി, നി​ബി​ന്‍ ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പും ന​ട​ത്തി.