വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സ് കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ല്‍​പ്പ​ന: യു​വാ​വ് അ​റ​സ്റ്റി​ല്‍
Saturday, August 24, 2024 5:07 AM IST
എ​ട​ക്ക​ര: വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സ കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ല്‍​പ്പ​ന ന​ട​ത്തി​യ യു​വാ​വ് എ​ട​ക്ക​ര പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. ക​രു​ളാ​യി സ്വ​ദേ​ശി തെ​ങ്ങും​തൊ​ടി​ക ഹ​ബീ​ബ് റ​ഹ്മാ​നെ(31) യാ​ണ് എ​ട​ക്ക​ര സി.​ഐ എ​ന്‍.​ബി ഷൈ​ജു, എ​സ്ഐ പി. ​ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ല്‍ നി​ന്നും ആ​റ് ഗ്രാം ​എം​ഡി​എം​എ പ​രി​ശോ​ധ​ന സം​ഘം പി​ടി​ച്ചെ​ടു​ത്തു. ഹ​ബീ​ബ് റ​ഹ്മാ​നും സു​ഹൃ​ത്തും താ​മ​സി​ക്കു​ന്ന മൂ​ത്തേ​ടം കാ​ര​പ്പു​റ​ത്തെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സ് കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് നി​ല​മ്പൂ​ര്‍ ഡി​വൈ​എ​സ്പി പി.​കെ. സ​ന്തോ​ഷി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യ​ലാ​യ​ത്.

ഡാ​ന്‍​സാ​ഫ് ടീ​മും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ്യ​ഴാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബം​ഗ​ളു​രു​വി​ല്‍ നി​ന്നു​മാ​ണ് എം​ഡി​എം​എ കൊ​ണ്ടു​വ​രു​ന്ന​ത് എ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.


ക​ഞ്ചാ​വ് വി​ല്‍​പ്പ​ന, വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഹ​ബീ​ബ് റ​ഹ്മാ​ന്‍.
ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നെ 15 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

പ്ര​തി​യെ നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​എ​സ്ഐ അ​ബ്ദു​ള്‍ മു​ജീ​ബ്, സി​പി​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, സു​വ​ര്‍​ണ, ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ശി​ഫ് അ​ലി, നി​ബി​ന്‍​ദാ​സ്, ജി​യോ ജേ​ക്ക​ബ്, സ​ജേ​ഷ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.