ക​ലാ​ല​യ റാ​ഗിം​ഗി​നെ​തി​രേ അ​വ​ബോ​ധ​ന ക്ലാ​സ് ന​ട​ത്തി
Saturday, August 24, 2024 5:06 AM IST
മ​ഞ്ചേ​രി: ക​ലാ​ല​യ​ത്തി​ന​ക​ത്തും പു​റ​ത്തും ന​ട​ത്തു​ന്ന റാ​ഗിം​ഗ് എ​ന്ന കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ത്തു. മ​ഞ്ചേ​രി ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി കാ​മ്പ​സി​ലെ കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ഇ​രു​ന്നൂ​റി​ല്‍​പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ക്ലാ​സെ​ടു​ത്ത​ത്.

ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യും ഏ​റ​നാ​ട് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ സി​വി​ല്‍ ജ​ഡ്ജും അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ എം.​ഷാ​ബി​ര്‍ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. കെ.​കെ. മു​ജീ​ബ് റ​ഹ്മാ​ന്‍ ക്ലാ​സെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ സു​ചി​ത്ര വ​ര്‍​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ അം​ജ​ദ് ബാ​ബു, വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ വ​കു​പ്പു​ത​ല​വ​ന്മാ​രാ​യ സ​തീ​ഷ്‌​കു​മാ​ര്‍, തു​ഷാ​ര, ഷ​ഹാ​ന, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ശ​ശി​ക​ല, കൊ​മേ​ഴ്‌​സ് വി​ഭാ​ഗം അ​സി. പ്ര​ഫ. അ​നീ​ഷ് ഭാ​സ്‌​ക​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​രാ​ലീ​ഗ​ല്‍ വോ​ള​ണ്ടി​യ​ര്‍ ര​വീ​ന്ദ്ര​ന്‍ മം​ഗ​ല​ശേ​രി നേ​തൃ​ത്വം ന​ല്‍​കി.