മ​ല​പ്പു​റ​ത്ത് മൊ​ബൈ​ല്‍ ട​വ​റി​ന് മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ്
Saturday, August 24, 2024 5:06 AM IST
മ​ല​പ്പു​റം: മ​ഹ​ല്ല് ക​മ്മി​റ്റി​യി​ല്‍​നി​ന്ന് ഊ​രു​വി​ല​ക്കു നേ​രി​ടു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ട്ട​ക്കു​ന്നി​ലെ മൊ​ബൈ​ല്‍ ട​വ​റി​ന് മു​ക​ളി​ല്‍ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. മ​ല​പ്പു​റം തി​രു​ന്നാ​വാ​യ സ്വ​ദേ​ശി ടി.​കെ. മു​ഹ​മ്മ​ദ് ആ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ച​ത്.

ഉ​ട​ന്‍ ത​ന്നെ ഫ​യ​ര്‍ ഫോ​ഴ്‌​സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തു​ക​യും ട​വ​റി​ന് മു​ക​ളി​ല്‍ ക​യ​റി​യ മു​ഹ​മ്മ​ദി​നെ അ​നു​ന​യ​പ്പി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യും ചെ​യ്തു. മ​ഹ​ല്ല് ക​മ്മി​റ്റി​യി​ല്‍ നി​ന്ന് ഊ​ര് വി​ല​ക്കി​യ​തി​ല്‍ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും എ​സ്പി​ക്കും വ​ഖ​ഫ് ബോ​ര്‍​ഡി​നും പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.


2010 മു​ത​ല്‍ ഊ​രു വി​ല​ക്കി​യ​താ​യാ​ണ് മു​ഹ​മ്മ​ദി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. മ​ര​ണം സം​ഭ​വി​ച്ചാ​ല്‍ ക​ബ​ര്‍​സ്ഥാ​നി​ല്‍ മ​റ​വ് ചെ​യ്യി​ല്ലെ​ന്നും ഭീ​ഷ​ണി​യു​ണ്ട്. പ​രാ​തി​യി​ല്‍ ന​ട​പ​ടി ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു ന​ല്‍​കി​യ​തി​നു​ശേ​ഷ​മാ​ണ് മു​ഹ​മ്മ​ദ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.