വേ​ന​ൽ മ​ഴ ല​ഭി​ച്ചി​ല്ല: ന​ഷ്ട​ത്തി​ലാ​യി ചാ​മ​കൃ​ഷി
Saturday, August 24, 2024 5:06 AM IST
മ​ങ്ക​ട: ചെ​റു​ധാ​ന്യ കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങി​യ ചാ​മ​കൃ​ഷി സ​മ​യ​ത്തി​ന് വേ​ന​ൽ​മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ന​ഷ്‌​ത്തി​ലാ​യി. മ​ങ്ക​ട കൃ​ഷി​ഭ​വ​ൻ മു​ഖേ​ന​യാ​ണ് ചാ​മ​കൃ​ഷി ന​ട​പ്പി​ലാ​ക്കി​യ​ത്. വി​ത​യ്ക്കേ​ണ്ട മേ​യ് മാ​സ​ത്തി​ൽ മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ വ​യ​ലി​ൽ ഈ​ർ​പ്പ​മി​ല്ലാ​തി​രു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​യാ​യ​ത്. ഇ​തി​നി​ട​യി​ൽ ചി​ല ക​ർ​ഷ​ക​ർ വ​യ​ൽ ന​ന​ച്ച് കൃ​ഷി ചെ​യ്ത​ങ്കി​ലും മു​ഴു​വ​ൻ വി​ത്തും മു​ള​ച്ചി​ല്ല.

പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ക്ക​റി​ൽ എ​ട്ടാ​യി​രം രൂ​പ സ​ബ്സി​ഡി​യി​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് ചാ​മ വി​ത്ത് ന​ൽ​കി​യ​ത്. ആ​ക​ർ​ഷ​ക​മാ​യ പ​ദ്ധ​തി​യി​യാ​തി​നാ​ൽ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. സ​മ​യ​ത്തി​ന് മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ചി​ല ക​ർ​ഷ​ക​ർ വി​ത​ച്ചി​ല്ല. വി​ത​ച്ച ക​ർ​ഷ​ക​രു​ടേ​ത് മു​ള​ച്ച​തു​മി​ല്ല.


ചാ​മ മു​ള​ച്ച ക​ർ​ഷ​ക​ർ ഇ​തി​ന​കം കൊ​യ്തെ​ടു​ത്തു. ചാ​മ​കൃ​ഷി​ക്ക് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും അ​പേ​ക്ഷി​ച്ചി​രു​ന്നു. അ​പേ​ക്ഷി​ച്ച​വ​ർ​ക്കെ​ല്ലാം വി​ത്ത് ന​ൽ​കി​യി​രു​ന്നു. ഏ​ഴോ​ളം ക​ർ​ഷ​ക​ർ​ക്കാ​ണ് മു​ള​ച്ച ചാ​മ വി​ള​ഞ്ഞ​തെ​ന്ന് മ​ങ്ക​ട കൃ​ഷി ഓ​ഫീ​സ​ർ സ​മീ​ർ മാ​മ്പ്ര​തൊ​ടി പ​റ​ഞ്ഞു.