ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ പ്ര​തി​ഷേ​ധി​ച്ചു
Friday, August 23, 2024 6:09 AM IST
തി​രൂ​ര്‍: കോല്‍​ക്ക​ത്ത​യി​ലെ ആ​ര്‍​ജി കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രി​ക, കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​ക, സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള്‍ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത​യോ​ടെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ തി​രൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ’നീ​തി വേ​ണം’ എ​ന്ന പേ​രി​ല്‍ തി​രൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.


പ്ര​തി​ഷേ​ധ യോ​ഗം ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ്.​കെ.​എം. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​നു​സ് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ന്‍.​പി. സ​ലീം, ജി​ല്ലാ ജോ​യി​ന്റ് സെ​ക്ര​ട്ട​റി സു​ജി​ത്കു​മാ​ര്‍, മേ​ഖ​ല സെ​ക്ര​ട്ട​റി റി​യാ​സ്, രാ​ജേ​ഷ്, ഷീ​ജ മു​ള​മു​ക്കി​ല്‍, കെ. ​വേ​റൊ​ണി, കെ. ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.