കരുവാരകുണ്ട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെ കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. ഒലിപ്പുഴ ചാലിയത്തൊടിക മുബാറക്കി(25) നെയാണ് കരുവാരകുണ്ട് സിഐ സി.എൻ. സുകുമാരൻ അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുന്പാണ് യുവതിയെ യുവാവ് പരിചയപ്പെട്ടത്.അതിനുശേഷം വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.