ലയൺസ് ക്ലബ് ഓണപ്പൂക്കളമത്സരം: പാണ്ടിക്കാട് ക്ലബിന് ഒന്നാം സ്ഥാനം
1451967
Monday, September 9, 2024 8:06 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ലയൺസ്ക്ലബ് ഡിസ്ട്രിക്ട് 318ഡി റീജിയൺ 20ലെ എട്ട്ക്ലബ്ബുകളുടെ ഓണപ്പൂക്കള മത്സരം ക്ലബ്ഹൗസിൽ നടത്തി. മത്സരത്തിൽ പാണ്ടിക്കാട് ലയൺസ് ക്ലബ് ഒന്നാം സ്ഥാനവും മഞ്ചേരി, പെരിന്തൽമണ്ണ ക്ലബുകൾ രണ്ടാം സ്ഥാനവും മേലാറ്റൂർ ക്ലബ് മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാ ക്ലബുകൾക്കും പ്രോത്സാഹനസമ്മാനവും നൽകി.
ഇമേജ് മൊബൈൽസും, ജനത ഹോം വേൾഡും സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. റീജിയൺ ചെയർമാൻ അഭിലാഷ് അധ്യക്ഷത വഹിച്ച പരിപാടി ജിഎടി കോ ഓർഡിനേറ്റർ ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഡോ. നഈമു റഹുമാൻ, ഡിസി ഡോ. കൊച്ചു എസ്. മണി, എ.സി.പി. ഷീജ റോയി, ക്ലബ് പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു. ഒ. കെ. റോയി, കെ. സി. ഇസ്മായിൽ, ശശി സാകേതം, ജയരാജ് മഞ്ചേരി, കിഷോർ മൂട്ടത്ത്, വിവിധ ക്ലബ് അംഗങ്ങൾ പങ്കെടുത്തു.