പെരിന്തൽമണ്ണ താലൂക്കിൽ ഡിജിറ്റൽ സർവേ ആരംഭിച്ചു
1451970
Monday, September 9, 2024 8:06 AM IST
പെരിന്തൽമണ്ണ: "എന്റെ ഭൂമി' പദ്ധതിയുടെ ഡിജിറ്റൽ സർവേ നടപടികൾ പെരിന്തൽമണ്ണ താലൂക്കിൽ ആരംഭിച്ചു. ആനമങ്ങാട് വില്ലേജിലാണ് ആദ്യം സർവേ നടപടികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പാറൽ പൊന്നുള്ളിയിൽ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ് തുറന്നു.
ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. അഫ്സൽ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ രാജീവൻ പട്ടത്താരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ മോൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.പി. രാജേഷ്, സി. ബാലസുബ്രഹ്മണ്യൻ,സി. എച്ച്. ഹമീദ്, ജില്ലാ ഡിജിറ്റൽ സർവേ നോഡൽ ഓഫീസർ കെ.സമദ്, ഹെഡ് സർവേയർ ജി.ശരത്ചന്ദ്രൻ, സർവ്വേയർ കെ.എൽ. അരുൺ, ഹെഡ് ഡ്രാഫ്റ്റ് മാൻ കെ.സവാദ്,ആനമങ്ങാട് വിലലേജ് ഓഫീസർ അഭിലാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.