നിലമ്പൂർ നഗരസഭ അധ്യാപകരെ ആദരിച്ചു
1451969
Monday, September 9, 2024 8:06 AM IST
നിലമ്പൂർ: നിലമ്പൂർ നഗരസഭ അധ്യാപകരെ ആദരിച്ചു. അധ്യാപക ദിനതോടനുബന്ധിച്ച് നഗരസഭാ ഹാളിൽ നടന്ന ചടങ്ങിലാണ് അധ്യാപകരെ ആദരിച്ചത്. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം ചടങ്ങ് ഉദ്ഘാടനം ചെയ്തു.നഗരസഭാ പരിധിയിലെ മുഴുവൻ പ്രധാനാധ്യാപകരെയും വിരമിച്ച അധ്യാപകരുടെ പ്രതിനിധികളെയും നഗരസഭ കൗൺസിലർമാരായ അധ്യാപകരെയും വെച്ചൂർ പ്രതിനിധികളെയും ആദരിച്ചു.
ആദ്യമായാണ് അധ്യാപക ദിനത്തിൽ നഗരസഭ മുഴുവൻ പ്രധാനാധ്യാപകരെ ഉൾപ്പെടെ ആദരിക്കുന്നത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ക്കറിയ ക്നാതോപ്പിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. കെ. ബിന്ദു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജിമോൾ. കൗൺസിലർമാരായ ഡെയ്സി ചാക്കോ, പി.ശബരീശൻ, സ്വപ്ന, ശ്രീജ വെട്ടത്തേഴത്ത്, ശാസ്ത്രീയ സംഗീത വിദ്വാൻ വെച്ചൂർ ശങ്കർ എന്നിവർ സംസാരിച്ചു.