ജുമൈല ബാനുവിന്റെ മല്ലിക തോട്ടം സന്ദർശിച്ച് എ. പി. അനിൽകുമാർ എംഎൽഎ
1451973
Monday, September 9, 2024 8:06 AM IST
വണ്ടൂർ: വണ്ടൂർ ഏറിയാട് സ്വദേശിനി ജുമൈല ബാനുവിന്റെ കാളപൂട്ട് കണ്ടത്തിലുള്ള ചെണ്ടുമല്ലി തോട്ടം സന്ദർശിച്ച് എ.പി. അനിൽ കുമാർ എംഎൽഎ. ഒരേക്കർ സ്ഥലത്തെ മഞ്ഞ മല്ലിക പൂക്കൾ കാണാനും ഫോട്ടോയെടുക്കാനുമായി നിരവധി പേരാണ് ദിവസവും ഇവിടേക്കെത്തുന്നത്. കഴിഞ്ഞ ദിവസം ചെണ്ടുമല്ലിയുടെ വിളവെടുപ്പ് തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി നിർവഹിച്ചിരുന്നു.
തോട്ടത്തിലെത്തിയ എംഎൽഎയെ കർഷകൻ ജുമൈല ബാനു സ്വീകരിച്ചു. വേറിട്ട കൃഷി നടത്തുന്ന ജുമൈല ബാനുവിനെ എംഎൽഎ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ചെണ്ടുമല്ലികൃഷിക്ക് ആവശ്യമെങ്കിൽ എല്ലാവിധ സാമ്പത്തിക സഹായം നൽകാൻ തയാറാണെന്നും ജുമൈലബാനുവിനെ എംഎൽഎ അറിയിച്ചു. ടി. പി. ഗോപാലകൃഷ്ണൻ, വി. എ. ഇബ്നുഖദീർ തുടങ്ങിയവരും അനിൽ കുമാറിനോടൊപ്പമുണ്ടായിരുന്നു.