വിദ്യാര്‍ഥികള്‍ക്ക് ആത്മഹത്യ പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു
1451574
Sunday, September 8, 2024 5:17 AM IST
നിലമ്പൂര്‍: ആത്മഹത്യ പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് അമല്‍ കോളജില്‍ ആത്മഹത്യ പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.
വര്‍ധിച്ചുവരുന്ന ആത്മഹത്യ പ്രവണതയെ എങ്ങനെ ശാസ്ത്രീയമായി തടയാമെന്നും മാനസിക വെല്ലുവിളി അനുഭവിക്കുന്നവരിലേക്ക് എങ്ങനെ സഹായമെത്തിക്കാമെന്നതിലും പരിശീലനം നല്കി. ലിസ്റ്റനിങ് കമ്മ്യൂണിറ്റിയും അമല്‍ കോളജ് സൈക്കോളജി വകുപ്പും മൈന്‍ഡ് സ്റ്റോറീസ് ക്ലിനിക്കും ചേര്‍ന്ന് സംഘടിപ്പിച്ച പരിശീലന പരിപാടി പി.വി. അബ്ദുല്‍ വഹാബ് എം.പി. ഉദ്ഘാടനം ചെയ്തു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. അബ്ദുല്‍ ഗഫൂര്‍ പരിശീലനത്തിന് നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ടി. ഷമീര്‍ ബാബു അധ്യക്ഷത വഹിച്ചു. ഡോ. പി.സി. ഫിര്‍ദൗസിയ, പ്രഫ. പി. കെ. നൂറുദ്ധീന്‍, ടി.പി. അഹമ്മദ് സലീം, ഡോ.എന്‍. ഷിഹാബുദീന്‍, ഡോ. കെ. അമീര്‍ ഹസന്, റസീം ഹാറൂണ്‍, സാജിദ് യാകൂബ് എന്നിവര്‍ സംസാരിച്ചു.