30 ലിറ്റർ ചാരായവും 270 ലിറ്റർ വാഷും പിടികൂടി
1451571
Sunday, September 8, 2024 5:17 AM IST
പെരിന്തൽമണ്ണ: ഓണ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ വൻ വ്യാജവാറ്റ് കേന്ദ്രം എക്സൈസ് തകർത്തു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപും സംഘവും മണ്ണാർമല പട്ടിക്കാട് കാര്യവട്ടം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് വ്യാജ മദ്യ വിൽപ്പനക്കാരൻ പിടിയിലായത്.
പെരിന്തൽമണ്ണ താലൂക്കിൽ കാര്യവട്ടം വില്ലേജിൽ മണ്ണാറമല പച്ചീരി ദേശത്ത് മേച്ചേരി വീട്ടിൽ ഉണ്ണികൃഷ്ണ(58)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും 270 ലിറ്റർ വാഷും 30 ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്.
അസിസ്റ്റന്റ്എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കുഞ്ഞാലൻകുട്ടി , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സായിറാം, സിവിൽ എക്സൈസ് ഓഫീസർമാരായ നിബുൺ , ടി.കെ. രാജേഷ് , പ്രസീതമോൾ പുഷ്പരാജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.