കൊ​തു​ക് ദി​നാ​ച​ര​ണം: ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Friday, August 23, 2024 6:05 AM IST
പു​ലാ​മ​ന്തോ​ള്‍: ലോ​ക കൊ​തു​ക്ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി. പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

’കൂ​ടു​ത​ല്‍ നീ​തി​യു​ക്ത​മാ​യ ലോ​ക​ത്തി​നാ​യി മ​ല​മ്പ​നി​ക്കെ​തി​രാ​യ പോ​രാ​ട്ടം ത്വ​രി​ത​പ്പെ​ടു​ത്താം’ എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ കൊ​തു​ക് ദി​നാ​ച​ര​ണ സ​ന്ദേ​ശം.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​സ്റ്റ​ര്‍​ര​ച​ന മ​ത്സ​രം, ഉ​പ​ന്യാ​സ​മ​ത്സ​രം, ഫ്ളാ​ഷ് മോ​ബ്, ഒ​പ്പ​ന, ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. പു​ലാ​മ​ന്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സൗ​മ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ടി.​എ​ന്‍. അ​നൂ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ലാ​മ​ന്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മോ​ഹ​ന​ന്‍ പ​ന​ങ്ങാ​ട്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി. ​സാ​വി​ത്രി, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ടി. ന​സീ​റ,


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റ​ജീ​ന, ഉ​മ്മു​സ​ല്‍​മ, വാ​ര്‍​ഡ് അം​ഗം മു​ഹ​മ്മ​ദ് ഹ​നീ​ഫ, ബ്ലോ​ക്ക് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​കെ. മു​ഹ​മ്മ​ദ​ലി, ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​എം. ഫ​സ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൊ​തു​കു​ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, ഹൈ​സ്കൂ​ള്‍, യു​പി വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം, മി​ക​ച്ച കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നും ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ക്കു​ള്ള സ​മ്മാ​ന സ​മ്മാ​ന​ദാ​നം എ​ന്നി​വ​യും യോ​ഗ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു.