കെ.​ടി. മാ​നു മു​സ്ലി​യാ​രെ അ​നു​സ്മ​രി​ച്ചു
Thursday, August 22, 2024 4:56 AM IST
ക​രു​വാ​ര​കു​ണ്ട്: സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ക്കാ​ന്‍ പ്രാ​പ്ത​നാ​ക്കി​യ വ്യ​ക്തി​യാ​യി​രു​ന്നു കെ.​ടി. മാ​നു മു​സ്ലി​യാ​രെ​ന്ന് അ​ഡ്വ. എം. ​ഉ​മ്മ​ര്‍ പ​റ​ഞ്ഞു. ദാ​റു​ന്ന​ജാ​ത്ത് ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ട​ന്ന കെ.​ടി. മാ​നു മു​സ്ലി​യാ​ര്‍ ആ​ണ്ടും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം ന​ല്‍​കാ​നും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​നും കെ.​ടി. മാ​നു മു​സ്ലി​യാ​ര്‍ മു​മ്പ​ന്തി​യി​ലാ​യി​രു​ന്നു.


ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ല്‍ എ​ങ്ങ​നെ ഇ​ട​പെ​ട​ണ​മെ​ന്നും ജീ​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ​ര​ച്ചു കാ​ണി​ച്ചു​വെ​ന്നും എം. ​ഉ​മ്മ​ര്‍ പ​റ​ഞ്ഞു പി. ​സൈ​താ​ലി മു​സ്ലി​യാ​ര്‍ മാ​മ്പു​ഴ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വാ​ക്കോ​ട് മൊ​യ്തീ​ന്‍​കു​ട്ടി ഫൈ​സി, മൊ​യ്തീ​ന്‍ ഫൈ​സി പു​ത്ത​ന​ഴി, അ​ബ്ദു​ള്‍ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, ഡോ. ​അ​ബ്ദു​റ​ഹി​മാ​ന്‍ ഒ​ള​വ​ട്ടൂ​ര്‍, സു​ലൈ​മാ​ന്‍ ദാ​രി​മി ഏ​ലം​കു​ളം, വി. ​ബാ​പ്പു മു​സ്ലി​യാ​ര്‍ പാ​തി​രി​മ​ണ്ണ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.