നി​ല​മ്പൂ​രി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള വാ​ര്‍​ഡി​ന്‍റെ പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മാ​യി
Thursday, August 22, 2024 4:51 AM IST
നി​ല​മ്പൂ​ര്‍: വ​യോ​ജ​ന സേ​വ​ന സം​ര​ക്ഷ​ണ​ത്തി​ന് സം​സ്ഥാ​ന​ത്തെ മി​ക​ച്ച ന​ഗ​ര​സ​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത നി​ല​മ്പൂ​രി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു.

നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​യോ​ജ​ന​ങ്ങ​ളാ​യ പു​രു​ഷ​ന്‍​മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ആ​രോ​ഗ്യ പ​രി​ച​ര​ണ​ത്തി​നാ​യി കി​ട​ത്തി​ചി​കി​ത്സ​യു​ള്ള പ്ര​ത്യേ​കം 10 കി​ട​ക്ക​ക​ളു​ള്ള ജ​റി​യാ​ട്രി​ക് വാ​ര്‍​ഡ് ആ​രം​ഭി​ക്കു​ന്നു. ഇ​വ​രു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി ഡോ​ക്ട​ര്‍, ഫി​സി​യോ​തൊ​റാ​പ്പി​സ്റ്റ്, ന​ഴ്സ്, ഫാ​ര്‍​മ​സി​സ്റ്റ് തു​ട​ങ്ങി മ​റ്റ് ജീ​വ​ന​ക്കാ​രു​മു​ണ്ടാ​കും.

ന​ഗ​ര​സ​ഭ​യി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ വ​യോ​ജ​ന​ക്ഷേ​മ​ത്തി​നാ​യി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു​ണ്ട്. ന​ഗ​ര​സ​ഭാ​ത​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​മ​സ​ഹാ​യ സ​മി​തി​യും വാ​ര്‍​ഡ്ത​ല ക​മ്മി​റ്റി​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. കി​ട​പ്പി​ലാ​യ രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ന് ര​ണ്ട് ഹോം​കെ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍, സാ​ന്ത്വ​ന പ​രി​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ്ര​ത്യേ​ക പ​രി​ച​ണ​ത്തി​ലൂ​ടെ മ​രു​ന്നും ചി​കി​ത്സ​യും സാ​ന്ത്വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു.


ജ​റി​യാ​ട്രി​ക് വാ​ര്‍​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ജി​ല്ലാ ആ​ശു​പ​ത്രി​യ​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ന്‍ ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​ര്‍​ദ്രം പ​ദ്ധ​തി ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​കെ. പ്ര​വീ​ണ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എം. ബ​ഷീ​ര്‍, ക​ക്കാ​ട​ന്‍ റ​ഹീം, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ കെ.​സി. രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.