’നി​ല​മ്പൂ​രി​ലേ​ക്ക് ക​ണ​ക്‌​ഷ​ന്‍ ട്രെ​യി​ന്‍ ല​ഭ്യ​മാ​ക്ക​ണം’
Thursday, August 22, 2024 4:51 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: നി​ല​മ്പൂ​രി​ലേ​ക്ക് ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നി​ല​മ്പൂ​ര്‍ മൈ​സൂ​ര്‍ റെ​യി​ല്‍​വേ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. 16307,16308 എ​ക്സി​ക്യു​ട്ടീ​വ് എ​ക്സ്പ്ര​സി​ന് നി​ല​മ്പൂ​ര്‍ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ക​ണ​ക്‌​ഷ​ന്‍ സ്ഥി​ര​മാ​യി ല​ഭ്യ​മാ​ക്കാ​ത്ത​തി​ലും നി​ര​ന്ത​രം 16307 ആ​ല​പ്പു​ഴ - ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സ് വൈ​കി ഓ​ടു​ന്ന​തി​ലും ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം നി​ല​മ്പൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍ ക​ണ​ക്‌​ഷ​ന്‍ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. 16307 ആ​ല​പ്പു​ഴ - ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സി​ന്‍റെ​യും 06475 നി​ല​മ്പൂ​ര്‍ പാ​സ​ഞ്ച​റി​ന്‍റെ​യും സ​മ​യ​ക്ര​മം മാ​റ്റി ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി 06018 എ​റ​ണാ​കു​ളം ഷൊ​ര്‍​ണൂ​ര്‍ മെ​മു നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.


ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന​സ് ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്കാ​ട്ട് വ​ച്ച് സീ​നി​യ​ര്‍ ഡി​വി​ഷ​ണ​ല്‍ ഓ​പ്പ​റേ​റ്റിം​ഗ് മാ​നേ​ജ​ര്‍ എം. ​വാ​സു​ദേ​വ​നു​മാ​യി ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ക​ണ​ക്‌​ഷ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ വേ​ണ്ട​ത് ചെ​യ്യാ​മെ​ന്നും നി​ല​മ്പൂ​ര്‍ - ഷൊ​ര്‍​ണൂ​ര്‍ പാ​ത​യി​ലെ വൈ​ദ്യു​തീ​ക​ര​ണം ക​ഴി​ഞ്ഞാ​ല്‍ 06018 എ​റ​ണാ​കു​ളം ഷൊ​ര്‍​ണൂ​ര്‍ മെ​മു നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ടാ​ന്‍ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നു ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.