ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്ക​ണം: ജോ​സ് കെ. ​മാ​ണി
Thursday, August 22, 2024 4:51 AM IST
മ​ഞ്ചേ​രി: ഡോ​ക്ട​ര്‍​മാ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി സ​മ​ഗ്ര​വും പ​ഴു​ത​ട​ച്ച​തു​മാ​യ നി​യ​മം കൊ​ണ്ടു​വ​രാ​ന്‍ പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​ന്‍റെ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച് ബം​ഗാ​ളി​ല്‍ ഡോ​ക്ട​ര്‍​ക്കു നേ​രെ ഉ​ണ്ടാ​യ ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര നി​യ​മ​നി​ര്‍​മാ​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഞ്ചേ​രി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ല​പ്പു​റം ജി​ല്ലാ നേ​തൃ​ത്വ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​തി​യാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​ത് ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ക്കി മാ​റ്റ​ണം. രാ​ജ്യ​വ്യാ​പ​ക​മാ​യി സു​ര​ക്ഷാ​ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​വും​പ​ക​ലും ജോ​ലി ചെ​യ്യു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

അ​വ​ര്‍​ക്ക് എ​ല്ലാ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്ത​ണം. രാ​ജ്യ​ത്താ​കെ വ​ലി​യ പ്ര​ക്ഷോ​ഭം ഉ​ണ്ടാ​യി​ട്ടും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മ​നി​ര്‍​മാ​ണ​ത്തി​ന് മു​ന്‍​കൈ എ​ടു​ക്കാ​ത്ത​ത് മാ​പ്പ​ര്‍​ഹി​ക്കാ​ത്ത അ​പ​രാ​ധ​മാ​ണ്. ബം​ഗാ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ സ​മീ​പ​നം ജ​നാ​ധി​പ​ത്യ​സ​മൂ​ഹ​ത്തി​ന് ക​ള​ങ്കം ചാ​ര്‍​ത്തു​ന്ന​താ​ണ്. ഈ ​വി​ഷ​യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി സ്വീ​ക​രി​ച്ച നി​ല​പാ​ട് വ​ലി​യ പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​തും അ​ങ്ങേ​യ​റ്റം സ്വാ​ഗ​താ​ര്‍​ഹ​വു​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഏ​തൊ​രു മ​ല​യാ​ളി​യു​ടെ​യും മ​ന​സി​നെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ര​ക​ളാ​യ​വ​ര്‍​ക്ക് ഭ​യ​മി​ല്ലാ​തെ പ​രാ​തി ന​ല്‍​കാ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ണം. മ​റ്റേ​തൊ​രു തൊ​ഴി​ല്‍ മേ​ഖ​ല​യി​യി​ലും എ​ന്ന പോ​ലെ സി​നി​മാ രം​ഗ​ത്തും സ്ത്രീ​ക​ള്‍​ക്ക് തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​സ​ഭ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സ് കെ. ​മാ​ണി​യ്ക്ക് ച​ട​ങ്ങി​ല്‍ സ്വീ​ക​ര​ണ​വു​മൊ​രു​ക്കി​യി​രു​ന്നു.


കേ​ര​ള കോ​ണ്‍​ഗ്ര​സ്എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​നി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ജെ​യ്സ​ണ്‍ തോ​മ​സ്, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം രാ​ജ് ചാ​ക്കോ, സം​സ്ഥാ​ന ഓ​ഫീ​സ് ചാ​ര്‍​ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ര്‍​ജ്കു​ട്ടി അ​ഗ​സ്റ്റി, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ ചൂ​ണ്ട​ല്‍, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എ. തോ​മ​സ്, അ​പ്പ​ച്ച​ന്‍ തേ​ക്കും​തോ​ട്ടം, ത​ങ്ക​ച്ച​ന്‍ മു​ത​ല​പ്ര, സേ​വ്യ​ര്‍ ഇ​യ്യാ​ലി​ല്‍, ടോ​മി, സു​ബൈ​ര്‍, പി.​സി. പ്രേം​നാ​ഥ്,

സ​ക്കീ​ര്‍ ഒ​ത​ളൂ​ര്‍, ന​ഹ ബാ​ബു, സു​ലൈ​മാ​ന്‍, യൂ​ത്ത് ഫ്ര​ണ്ട്എം ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​ഡ്വി​ന്‍ തോ​മ​സ്, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് ഉ​ള്ളാ​ട്ട്, വ​നി​ത കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ഡ്വ. ബീ​നാ തോ​മ​സ്, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്റ് ജെ​യിം​സ് വ​ര്‍​ക്കി, കെ​എ​സ്‌​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫ​വാ​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ബി, ജെ​യിം​സ് കോ​ശി, തോ​മ​സ് ഇ​ഞ്ച​നാ​നി​യി​ല്‍, ജോ​ണി ഉ​പ്പു​മാ​ക്ക​ല്‍, കെ.​പി.​എ ന​സീ​ര്‍, പി.​ഡി. തോ​മ​സ്, ബ​ഷീ​ര്‍ കൂ​ര്‍​മ​ത്ത്, കെ.​കെ. നാ​സ​ര്‍​ഖാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.