കാ​റ്റി​ല്‍ മ​രം വീ​ണ് വീ​ടു ത​ക​ര്‍​ന്നു
Thursday, August 22, 2024 4:51 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​ന്ന​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ വീ​ടി​നു​മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ത​രി​ശി​ലെ ചെ​മ്പ്ര​ക്കു​ള​യ​ന്‍ നാ​സ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.

ഈ ​വീ​ട്ടി​ല്‍ ന​ന്ന​ങ്ങാ​ടി​ക്കു​ന്നി​ല്‍ വി​ശ്വ​നാ​ഥ​നും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. ഓ​ടു​ക​ള്‍ വീ​ടി​ന​ക​ത്തേ​ക്ക് പൊ​ട്ടി വീ​ണെ​ങ്കി​ലും ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഈ ​സ​മ​യം ചെ​റി​യ​കു​ഞ്ഞും തൊ​ട്ടി​ലി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.