സ്കൂ​ള്‍ ലാ​ബി​ല്‍ താ​ര​മാ​യി റോ​ബോ​ട്ട്
Thursday, August 22, 2024 4:51 AM IST
ചെ​റു​ക​ര: ചെ​റു​ക​ര എ​യു​പി സ്കൂ​ളി​ല്‍ താ​ര​മാ​യി റോ​ബോ​ട്ട്. സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് നി​ര്‍​മി​ച്ച ആ​ധു​നി​ക ശാ​സ്ത്ര ലാ​ബി​ലാ​ണ് കൗ​തു​ക​മാ​യി ഹെ​ക്ടോ അ​റ്റ് 18747 എ​ന്ന പേ​രി​ല്‍ റോ​ബോ​ട്ട് ഉ​ള്ള​ത്.

സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ത​ന്നെ​യാ​ണ് ഹെ​ക്ടോ​യെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. സ്കൂ​ളി​ലെ ശാ​സ്ത്ര​ലാ​ബി​ല്‍ താ​ര​മാ​യി ഹെ​ക്ടോ​യു​മു​ണ്ട് കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ ലാ​ബി​ലേ​ക്ക് എ​ത്താ​നും ഹെ​ക്ടോ​യു​മാ​യി കൂ​ട്ടു​കൂ​ടാ​നും കു​ട്ടി​ക​ള്‍​ക്കും വ​ലി​യ ഉ​ത്സാ​ഹ​മാ​ണ്.

ചെ​റു​ക​ര എ​യു​പി സ്കൂ​ളി​ന്‍റെ അ​ത്യാ​ധു​നി​ക ലാ​ബ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്ര പ​രി​പോ​ഷ​ണ പ്ര​ക്രി​യ​ക​ളി​ല്‍ വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രും സ​യ​ന്‍​സ് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത റോ​ബോ​ട്ട് ഹെ​ക്ടോ അ​റ്റ് 18747 മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍, മു​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, മു​ന്‍ എം​എ​ല്‍​എ ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​മു​ഖ നി​ര​യി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.


നാ​ട്ടു​കാ​രും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്നാ​ണ് ര​ണ്ട് നി​ല​ക​ളി​ലാ​യി അ​ത്യാ​ധു​നി​ക ശാ​സ്ത്ര​ലാ​ബും ലൈ​ബ്ര​റി​യും നി​ര്‍​മി​ച്ച​ത്. പാ​ഠ​പു​സ്ത​ക​ത്തി​ലെ ശാ​സ്ത്ര അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​ണ​ങ്ങ​ളും കൗ​തു​ക​ങ്ങ​ളും നേ​രി​ട്ട് ക​ണ്ടു മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ആ​ധു​നി​ക ലാ​ബ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.