പ​യ്യ​നാ​ട് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് തു​റ​ക്കാ​ത്ത​ത് വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ പി​ടി​പ്പു​കേ​ട് കാ​ര​ണ​മെ​ന്ന്
Thursday, August 22, 2024 4:51 AM IST
മ​ഞ്ചേ​രി: 2012ല്‍ ​നി​ര്‍​മാ​ണം ആ​രം​ഭി​ച്ച് വ​ഴി​മു​ട്ടി നി​ല്‍​ക്കു​ന്ന പ​യ്യ​നാ​ട് ഫം​ഗ്ഷ​ണ​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് യ​ഥാ​ര്‍​ഥ കാ​ര​ണം ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടും അ​നാ​സ്ഥ​യു​മാ​ണെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

25,000 ച​തു​ര​ശ്ര​അ​ടി​യി​ല്‍ വി​ഭാ​വ​നം ചെ​യ്ത ബ​ഹു​നി​ല കെ​ട്ടി​ടം എ​ണ്‍​പ​തു ശ​ത​മാ​ന​ത്തി​ലേ​റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ​തു​മാ​ണ്. സി​ഡ്കോ​യ്ക്കാ​യി​രു​ന്നു നി​ര്‍​മാ​ണ ചു​മ​ത​ല. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്നും അ​ഴി​മ​തി​യു​ണ്ടെ​ന്നു​മു​ള്ള ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി നി​ല​ച്ച​ത്.

എ​ള​ങ്കൂ​ര്‍ സ​ബ് സ്റ്റേ​ഷ​നി​ല്‍ നി​ന്നു മ​തി​യാ​യ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​മെ​ന്നി​രി​ക്കെ ഇ​തി​ന് വ്യ​വ​സാ​യ കേ​ന്ദ്രം ശ്ര​മി​ച്ചി​ല്ല. കെ​ട്ടി​ടം സം​ബ​ന്ധി​ച്ച് കോ​ട​തി​യി​ല്‍ വ്യ​വ​ഹാ​ര​വും കൂ​ടി വ​ന്ന​തോ​ടെ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് കൈ​യൊ​ഴി​ഞ്ഞു.

ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ന​ക​ത്ത് വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക​നു​യോ​ജ്യ​മാ​യ സ്ഥ​ലം ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഒ​രു​ക്കി സം​രം​ഭ​ക​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് വ്യ​വ​സാ​യി​ക​ളു​ടെ ആ​വ​ശ്യം. കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ള്‍​ക്ക് അ​റു​തി വ​രു​ത്താ​നും ജ​ന​ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു വ​രാ​നും സം​സ്ഥാ​ന​ത്തെ വ്യാ​വ​സാ​യി​ക സൗ​ഹൃ​ദ​മാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​ധി​കൃ​ത​ര്‍ വ്യ​വ​സാ​യി​ക​ളോ​ട് അ​നു​വ​ര്‍​ത്തി​ക്കു​ന്ന സ​മീ​പ​നം മാ​റ്റേ​ണ്ട​തു​ണ്ട്.


ബാ​ങ്കി​ല്‍ നി​ന്നു വാ​ഹ​ന​മ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത് എ​ട്ടു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലാ​ണ്. എ​ന്നാ​ല്‍ വ്യ​വ​സാ​യ​ത്തി​ന് ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ ന​ല്‍​കേ​ണ്ട​തു​ണ്ട്. സം​സ്ഥാ​ന​ത്ത് ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ഭൂ​മി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ മ​ഞ്ചേ​രി ഹി​ല്‍​ട്ട​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ജു​നൈ​ദ്, സെ​ക്ര​ട്ട​റി എ.​പി. അ​ബ്ദു​ള്‍ ക​രീം, ട്ര​ഷ​റ​ര്‍ മു​ജീ​ബ് റ​ഹ്മാ​ന്‍, ഐ.​പി.​പി. ഹം​സ​ഹാ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.