വ​യോ​ധി​ക കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Wednesday, August 21, 2024 10:20 PM IST
ച​ങ്ങ​രം​കു​ളം: കോ​ക്കൂ​രി​ല്‍ വ​യോ​ധി​ക​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ക്കൂ​ര്‍ മ​ഠ​ത്തും​പു​റ​ത്ത് പ​രേ​ത​നാ​യ പാ​ലാ​ട്ട് ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ രാ​ധാ​മ​ണി (73) യെ​യാ​ണ് കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. രാ​ധാ​മ​ണി​യെ വീ​ട്ടി​ല്‍ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വീ​ടി​ന​ടു​ത്തു​ള്ള കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ച​ങ്ങ​രം​കു​ളം പോ​ലീ​സും പൊ​ന്നാ​നി​യി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.


ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ന​ട​ത്തി. പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.