വാ​ഷും ചാ​രാ​യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍
Wednesday, August 21, 2024 5:34 AM IST
മേ​ലാ​റ്റൂ​ര്‍: ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി. ​അ​നൂ​പും സം​ഘ​വും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മേ​ലാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ല്‍ ഒ​രാ​ളെ പി​ടി​കൂ​ടി.

മേ​ലാ​റ്റൂ​ര്‍ പ​ള്ളി​പ്പ​റ​മ്പ് ആ​ലു​ങ്ങ​ല്‍ വീ​ട്ടി​ല്‍ ന​ല്ല​ന്‍ (63) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ വാ​ഷ് ക​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന് പ​രി​സ​രം പ​രി​ശോ​ധി​ച്ച​തി​ല്‍ തൊ​ട്ട​ടു​ത്തു​നി​ന്നു ചാ​ക്കു​കെ​ട്ടു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ചാ​രാ​യ​വും ക​ണ്ടെ​ത്തി.

മേ​ലാ​റ്റൂ​ര്‍ ടൗ​ണി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ്യാ​ജ​മ​ദ്യ നി​ര്‍​മാ​ണ​വും അ​ന​ധി​കൃ​ത മ​ദ്യ​ക​ച്ച​വ​ട​വും ല​ഹ​രി വി​ല്‍​പ്പ​ന​യും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ക്ല​ബു​ക​ള്‍, വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന​ങ്ങ​ള്‍, യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രി​ല്‍​നി​ന്നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ യു. ​കു​ഞ്ഞാ​ല​ന്‍​കു​ട്ടി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍(​ഗ്രേ​ഡ്) കെ. ​സാ​യി​റാം,


സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​കെ. മു​ഹ​മ്മ​ദ് റി​യാ​സ്, എം. ​അ​നീ​ഷ്, കെ. ​നി​ബു​ണ്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ കെ. ​പു​ഷ്പ​രാ​ജ്, വു​മ​ണ്‍ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ പ്ര​സീ​ത മോ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.